എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (19:04 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത ദളിത് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗോൺ ജില്ലാ സ്വദേശി ഫോറിദുൽ ഇസ്‌ലാം എന്ന ഇരുപത്തഞ്ചുകാരനാണ് പോലീസ് വകുപ്പ് ചേർത്ത കേസിൽ പിടിയിലായത്.
കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ട് മുതലമടയിലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. ചിറ്റൂർ ഡി.വൈ.എസ്.പി സി.സുന്ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ ചിറ്റൂർ കോടതി റിമാൻഡ് ചെയ്തു.