അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ജൂണ്‍ 2023 (08:48 IST)
വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി മറയൂര്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനതപുരം മാരായമുട്ടം വലിയപറമ്പ് മേലെ കിഴങ്ങുവിള ദിലീപ്ഭവനില്‍ ദിലീപാണ്(43) അറസ്റ്റിലായത്.
വിവാഹിതനായ ഇയാള്‍ ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് വയറുവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വിവരമറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലിലാണ് ഇടുക്കി എസ് പിയുടെ നിര്‍ദേശപ്രകാരം ആര്യങ്കോട് പോലീസെത്തി വെള്ളിയാഴ്ച കസ്റ്റഡിയിലെടൂത്തത്.