1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. murder

ഫേസ്ബുക്കിൽ പരിജയപ്പെട്ട കാമുകനെ വിവാഹം ചെയ്യാൻ നവവധു ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; ഭാര്യയുടെ നാടകം വെളിച്ചത്ത് കൊണ്ടുവന്ന് പൊലീസ്

വാർത്ത ക്രൈം കോലപാതകം ഭാര്യ ഭർത്താവ്
ഫേയ്‌സ്ബുക്കിൽ പരിജയപ്പെട്ട കാമുകനെ വിവാഹം കഴിക്കാനായി നവവധു നടത്തിയ കോടും ക്രൂരതയെ പൊലീസ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ വിസിയയൈലാണ് സംഭവം. സ്വന്തം ഭർത്താവിനെ ക്വട്ടേഷൻ നൽകി കോലപ്പെടുത്തിയ ശേഷം മോഷ്ടാക്കൾ തന്റെ ഭർത്താവിനെ കൊലപ്പെടുത്തി എന്ന് യുവതി പൊലീസിൽ പരാതി നൽകി. ഇതിൽ പൊലീസ് നടത്തിയ അന്വേഷണമാണ് യുവതിയെ കുടുക്കിയത്.
 
അജ്ഞാത സംഘം തന്റെ വിവാഹ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനായി ഭർത്താവായ യമക ഗൗരിശങ്കറിനെ കൊലപ്പെടുത്തി എന്നാണ് സരസ്വതി എന്ന യുവതി  പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ രാമ കൃഷ്ണ, മെരുഗു ഗോപി, ഗുരാളാ ബംഗാരുരാജു എന്നിവർ പിടിയിലാ‍യി. ഇതോടെയാണ് കള്ളികൾ വെളിച്ചത്താകുന്നത്.
 
സരസ്വതിയും കാമുകനായ ശിവയും ചേർന്ന് ഭർത്താവിനെ കോല്ലാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടർന്ന് സരസ്വതി 8000 രൂപയും ശിവ 10000 രൂപയും നൽകി ഗൗരിശങ്കറിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം സരസ്വതിയും ഗൌരിശങ്കറും ബൈകിൽ പോകുന്ന ഘട്ടത്തിൽ ക്വട്ടേഷൻ സംഘം അക്രമിക്കുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് ഗൌരിശങ്കറിനെ കോലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.  
അടുത്ത ലേഖനം
യൂണിഫോമിൽ പിച്ചയെടുക്കാൻ അനുവാദം തേടി പൊലീസുകാരന്റെ കത്ത്