വയനാട്|
Rijisha M.|
Last Updated:
ശനി, 5 മെയ് 2018 (10:36 IST)
വയനാട്ടില്‍ വിഷക്കള്ള് കുടിച്ച് ഒരാള്‍ മരിച്ചു, അഞ്ച് പേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40)യാണ് മരിച്ചത്. വായില്‍ നിന്ന് നുരയും പതയും വന്ന് അവശനായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ രാത്രിയോടെയാണ് മരിച്ചത്.
മരമൂല കോളനി ബാലന്‍, വീട്ടിയേരി കാലാകോളനി വര്‍ഗീസ്, വേരന്‍, മാണി, വിനു എന്നിവരെ രാത്രിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ വര്‍ഗീസ് അതീവ ഗുരുതരാവസ്ഥയിലാണ്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്ന് അഞ്ചു പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പു നടത്തിപ്പുകാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഗോപിയുടെ പക്കല്‍ നിന്നും കള്ളുകുപ്പി കണ്ടെത്തിയതാണ് വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്.