അനുബന്ധ വാര്‍ത്തകള്‍
- ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക: മുന്നുപേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദർശിപ്പിച്ചു, അതേ രിതിയിൽ പ്രതികാരം
- 24 മണിക്കൂറിനിടെ 55,079 പേർക്ക് കൊവിഡ്, 876 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 27,02,743
- നിലവിലൂള്ള വൈറസിനെക്കാൾ പത്തുമടങ്ങ് വ്യാപന ശേഷി; കൊറോണ വൈറസിന്റെ പുതിയ ജനിതക രൂപം മലേഷ്യയിൽ
- പൊതുസ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ പാടില്ല, അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂക്കളിൽ ശ്രദ്ധവേണം
- ബാങ്ക് വായ്പകളുടെ മൊറട്ടോറിയം അവസാനിയ്ക്കുന്നു, ജപ്തി നടപടികളും പുനരാരംഭിയ്ക്കും
പവന് 800 രൂപ വർധിച്ചു, വീണ്ടും 40,000ൽ തിരികെയെത്തി സ്വർണവില
തുടർച്ചയായി വലിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപ വർധിച്ചതോടെ ഒരു പവന് സ്വർണത്തിന്റെ വില വീണ്ടും 40000ൽ എത്തി. ഗ്രാമിന് വില 5000 രുപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതോടെയാണ് ആഭ്യന്തര വിപണിയിലും വില ഉയർന്നത്.
ഡോളറിന്റെ തകർച്ചയാണ് നിലവിലെ വില വർധനയ്ക്ക് കാരണം. ആഗസ്റ്റ് ഏഴിന് 42,000 എന്ന ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതിന് പിന്നാലെ തുടർച്ചായായ ഇടിവ് രേഖപ്പെടുത്തി 39,200 രൂപയലേയ്ക്ക് സ്വർണവില താഴ്ന്നിരുന്നു. ഡോളർ ശക്തിയാർജ്ജിച്ചതും, റഷ്യയുടെ കൊവിഡ് വാക്സീൻ പ്രഖ്യാപനവും ആഗോള വിപണിയിൽ പ്രതിഫലിച്ചതാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്താൻ കാരണമായത്.