കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 18 ഓഗസ്റ്റ് 2020 (11:12 IST)
ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹി എയിംസിലേയ്ക്ക് മാറ്റി. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് അമിത് ഷായെ ഡൽഹി എയിംസിലേയ്ക്ക് മാറ്റിയത് എന്നാണ് റിപ്പോർട്ടുകൾ.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രി‌ൽ ചികിത്സയിലായറുന്നു അമിത്ഷാ. ആഗസ്റ്റ് പതിനാലിന് നടത്തിയ പരിശോധനയിൽ അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവ് ആയതായി ഫലം വന്നിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ആഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അമിത് ഷായുടെ ആരങ്യനില തൃപ്തികരമാണെന്ന് മ്യിംസ് അധികൃതർ അറിയിച്ചു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :