അനുബന്ധ വാര്ത്തകള്
- ഉന്നാവോ സംഭവം, തെലങ്കാന ആവർത്തിക്കണം; അമ്മ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു
- ഇന്നലെ തെലങ്കാന, ഇന്ന് വാളയാർ; പൊലീസും ജനങ്ങളും നിയമം കൈയ്യിലെടുക്കുമ്പോൾ സംഭവിക്കുന്നതെന്ത്?
- പൊലീസ് സഹായിച്ചിരുന്നെങ്കിൽ അവൾ ഇന്നും ജീവനോടെ കാണുമായിരുന്നു, പ്രതികളെ എത്രയും പെട്ടന്ന് തൂക്കിലേറ്റണം: ഉന്നാവോ പെൺകുട്ടിയുടെ ബന്ധുക്കൾ
- കാമുകന്റെ സമ്മർദ്ദം: യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തെന്ന് വ്യാജപരാതി നൽകി; ഒടുവിൽ യുവതിയും കാമുകനും അറസ്റ്റിൽ
- ആറ് വയസുകാരിയെ ബാത്ത്റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, അയൽവാസി അറസ്റ്റിൽ
കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പെൺവാണിഭത്തിന് ഇരയാക്കി ബന്ധുവായ യുവതി
കൊല്ലം, കുളിമുറിയിൽ നിന്നും പകർത്തിയ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പതിനേഴുകാരിയെ ഹോട്ടൽ മുറികളിലും ഹോം സ്റ്റേകളിലും എത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ച് അമ്മാവന്റെ ഭാര്യ. സംഭവത്തിൽ. പെൺകുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപപ്പുകാരനും ഉൾപ്പടെ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കരുണാകപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പെൺക്കുട്ടിയെ സ്ത്രീ പെൺവാണിഭത്തിനായി ഉപയോഗിച്ചിരുന്നത്.
കൂടാതെ കൊല്ലം, കൊട്ടിയം തുടങ്ങിയ ഇടങ്ങളിലെ ഹോം സ്റ്റേകളിൽ എത്തിച്ച് പലർക്ക് മുന്നിലും കാഴ്ചവച്ചതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. കൊല്ലത്തെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു പെൺകുട്ടി. കഴിഞ്ഞ മാസം ഒൻപതിന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്നും ഇറങ്ങിയ പെൺകുട്ടിയെ കണാതാവുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ പെൺകുട്ടിയെ അടുത്ത ദിവസം അമ്മാവന്റെ ഭാര്യ വീട്ടിലെത്തിൽക്കുകയായിരുന്നു.
തിരുവനന്തപുരത്തുനിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്നാണ് ഇവർ പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞിരുന്നത്. എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ 17 കാരിയെ ഒരു മതസ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് നടന്ന കൗൺസലിങിനിടെ നടന്ന സംഭവങ്ങൾ പെൺകുട്ടി തുറന്നു പറയുകയായിരുന്നു. സ്ഥാപനം അധികൃതർ ഉടൻ തന്നെ വിവരം ചൈൽഡ് ലൈനിന് കൈമാറി. ചൈൽഡ് ലൈനാണ് പൊലീസിൽ വിവരമറിയിച്ചത്.