ആറ് വയസുകാരിയെ ബാത്ത്‌റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു, അയൽ‌വാസി അറസ്റ്റിൽ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 7 ഡിസം‌ബര്‍ 2019 (13:40 IST)
കൊല്‍ക്കത്തയില്‍ ആറ് വയസുകാരിയെ അയൽ‌വാസി ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഗാര്‍ഡന്‍ റീച്ചിലെ ഒരു കെട്ടിടത്തിലെ ബാത്ത്‌റൂമില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 19 വയസുകാരനായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

താരതാല റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അയല്‍വാസിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :