1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Man died in mob lynching in thiruvallam

തിരുവനന്തപുരത്ത് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് മരിച്ചു, ജനനേന്ദ്രിയത്തിൽ പൊള്ള‌ലേൽപ്പിച്ചു എന്ന് പൊലീസ്

വാർത്ത
തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ തിരുവല്ലത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു. മുട്ടയ്ക്കാട് സ്വദേശി അജേഷാണ് (30) മരിച്ചത്. 40,000 രൂപയും മൊബൈല്‍ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം. മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ അജേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
 
അജിനേഷ് വർഗീസ് എന്ന ആളുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അജേഷിനെ മർദ്ദിച്ചത്. അജേഷിന്റെ വീട്ടില്‍ തന്നെ മോഷണം പോയ ഫോണ്‍ ഉണ്ടെന്ന് ആരോപിച്ച്‌ ഇവാർ യുവവിനെ വീട്ടിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി തിരച്ചിൽ നടത്തി. എന്നാൽ ഫോണും പണവും ലഭിക്കാതെ വന്നതോടെ അക്രമികൾ വെട്ടുകത്തി ചൂടാക്കി അജേഷിന്റെ വയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളലേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവര്‍മാരായ അഞ്ചു പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. 
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
അസൂസ് ആര്‍ഒജി ഫോണ്‍ 2 ഇന്ത്യയിൽ, വിൽപ്പന ഫ്ലിപ്കാർട്ടിലൂടെ !