ഇനി ബാങ്കിങ് 24X7, സുപ്രധാന തീരുമാനവുമായി റിസർവ് ബാങ്ക് !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (16:55 IST)
ഓൺലൈനായി പണമിടപാടുകൾ നടത്തുന്നതിനായുള്ള എൻഇഎഫ്‌ടി സംവിധാനം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാക്കി റിസർവ് ബാങ്ക്. ഡിസംബർ 16 തിങ്കളാഴ്ച മുതൽ പുതിയ മാറ്റം നിലവിൽ വന്നു. ഓൺലൈൻ പണമിടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാവിലെ എട്ട് മണിമുതൽ രാത്രി ഏഴ് മണി വരെ മാത്രമേ നേരാത്തെ എൻഇഎഫ്‌ടി സംവിധാനം ലഭ്യമായിരുന്നുള്ളു. മാത്രമല്ല മാസത്തിൽ രണ്ട് ശനിയാഴ്ച ഈ സംവിധാനം പ്രവർത്തിക്കുമായിരുന്നില്ല. ഈ രീതിക്കാണ് റിസർവ് ബാങ്ക് മാറ്റം വരുത്തിയത്. ബാങ്കുകളുടെ പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ പിന്നെ ഇടപാടുകള്‍ ഓട്ടോമാറ്റികായി നെഫ്റ്റ് സംവിധാനത്തിലേക്ക് മാറുന്ന സംവിധാനമാണ് കൊണ്ടുവന്നിരിക്കുന്നത്.

ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്കിലെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിനായുള്ള സംവിധാനമാണ് എൻഇഎഫ്‌ടി, ജൂലൈ ഒന്നുമുതൽ, എൻഇഎഫ്‌ടി, ആർടി‌ജിഎസ് എന്നിവക്ക് ഈടാക്കിയിരുന്ന ചാർജുകൾ ഒഴിവാക്കിയിരുന്നു. അതേസമയം ബാങ്കുകളുടെ പ്രവര്‍ത്തനസമയം കഴിഞ്ഞാല്‍ പിന്നെ ഇടപാടുകള്‍ ഓട്ടോമാറ്റിക്കായി നെഫ്റ്റ് സംവിധാനത്തിലേക്ക് മാറും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :