ജോലിക്ക് പോയത് സാരി ഉടുത്ത്, തിരിച്ചെത്തിയത് ജീൻസും ഷർട്ടും ധരിച്ച്; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്

ഗോൾഡ ഡിസൂസ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (17:25 IST)
സാരി ഉടുത്ത് ജോലിക്ക് പോയ ഭാര്യ തിരിച്ചെത്തിയത് ജീൻസും ഷർട്ടും ധരിച്ച്. ഇതിൽ പ്രതിഷേധിച്ച് ഭർത്താവ് ഭാര്യയെ ക്രൂരമായി ആക്രമിച്ചു. മുംബൈ കല്യാണിലാണ് സംഭവം. ക്രൂരമർദ്ദനം ഏറ്റ ഭാര്യ മരണപ്പെട്ടെന്ന് കരുതി യുവാവ് പൊലീസിൽ കീഴടങ്ങി.

സുധീര്‍(32) എന്ന യുവാവാണ് ഭാര്യ ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് മര്‍ദ്ദിച്ചത്. ഭാര്യ ഇത്തരം വേഷങ്ങള്‍ അണിയുന്നതിനോട് സുധീറിന് ഇഷ്ടമുണ്ടായിരുന്നില്ല. എന്നാല്‍ സുധീറിന്റെ ഭാര്യ സുജാതയ്ക്കാകട്ടെ ഇത്തരം വേഷങ്ങളോട് വളരെ പ്രിയമായിരുന്നു.

ഭര്‍ത്താവിന്റെ ഇഷ്ടമില്ലായ്മയൊന്നും കാര്യമാക്കാതെ ഇവര്‍ ജീന്‍സും ടീഷര്‍ട്ടും വാങ്ങി. ഭാര്യയെ കണ്ട് സുധീര്‍ ആദ്യം അമ്പരന്നു. പിന്നെ വാക്കേറ്റവും തല്ലുമായി. അടിയേറ്റ് ബോധരഹിതയായ ഭാര്യ മരിച്ചെന്ന് കരുതി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ സുജാതയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ജീവന്‍ രക്ഷിക്കാനുമായി. ഭാര്യയെ മര്‍ദിച്ചതിന്റെ പേരില്‍ സുധീര്‍ പൊലീസ് കസ്റ്റഡിയിലുമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :