1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Kevin Murder case updates

‘കൊല്ലാം, ഞാൻ ചെയ്തോളാം, അവൻ തീർന്നു ഡോണ്ട് വറി’ - പിതാവിന് സാനു അയച്ച ആ 3 സന്ദേശങ്ങളിൽ കെവിന്റെ ജീവനുണ്ടായിരുന്നു !

കെവിൻ
കെവിൻ വധക്കേസിൽ പ്രതികൾക്കെതിരെയുള്ള വ്യക്തമായ തെളിവുകൾ പൊലീസിനു ലഭിച്ച് കഴിഞ്ഞു. കെവിനെ തട്ടിക്കൊണ്ട് പോകുന്നതിനു മുൻപ് പ്രതിയായ സാനു പിതാവ് ചാക്ക് ജോണിന് അയച്ച മെസേജ് ഇങ്ങനെ: ‘കൊല്ലാം, ഞാൻ ചെയ്തോളാം, അവൻ തീർന്നു’ എന്നായിരുന്നു. ഇതിലൂടെ തന്നെ പ്ലാൻ ചെയ്ത് കെവിനെ കൊലപ്പെടുത്തുക എന്നതായിരുന്നു സാനുവിന്റേയും ചാക്കോയുടെയും ഉദ്ദേശമെന്ന് വ്യക്തം. 
 
സാനുവിന്റെ മൊബൈലിൽ ‘പപ്പ കുവൈത്ത്‘ എന്നാണ് ചാക്കോയുടെ നമ്പർ സേവ് ചെയ്തിരിക്കുന്നത്. ഈ നമ്പറിലേക്ക് സംഭവം നടക്കുന്ന ദിവസം നിരവധി കോളുകളാണ് പോയിരിക്കുന്നത്. തലേദിവസം അയച്ച മെസേജുകളുടെ വിശദാംശവും പൊലീസ് കോടതിയിൽ ഹാജരാക്കി. 
 
രണ്ടാം പ്രതിയായ ലിജോയ്ക്കും സാനു സമാനമായ സന്ദേശം അയച്ചിരുന്നു. 7 പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ, ഇതിലെ കോളിംഗ് വിശദാംശങ്ങൾ എല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി. 
അടുത്ത ലേഖനം
‘ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണ്ടേ?’ - അഭിനന്ദനെ പരിഹസിച്ച പാക് പരസ്യത്തെ ന്യായീകരിച്ച് ശശി തരൂർ