കാണാതായ സി ഐ നവാസിനെ കണ്ടെത്തി

Last Modified ശനി, 15 ജൂണ്‍ 2019 (08:19 IST)
കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തി. തമിഴ് നാട്ടിലെ കരൂരില്‍ നിന്ന് തമിഴ്‌നാട് റെയില്‍വേ പോലീസ് സംഘമാണ് സിഐയെ കണ്ടെത്തിയത്. വീട്ടുകാരുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു . സി ഐയുമായി പൊലീസ് കേരളത്തിലേയ്ക്ക് തിരിച്ചതായാണ് സൂചന .

13 ന് പുലര്‍ച്ചെയാണ് നവാസിനെ കാണാതായത് . തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും , മേലുദ്യോഗസ്ഥന്‍ നവാസിനെ മാനസികമായി പീഡിപ്പിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. നവാസിനെ മാനസികമായി തളര്‍ത്തിയെന്ന ആരോപണം നേരിടുന്ന മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് കുമാറിനെ ചോദ്യം ചെയ്തു.

നവാസ് കൊല്ലത്തെത്തിയെന്നായിരുന്നു അവസാനം ലഭിച്ച വിവരം. എന്നാല്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തത് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് നവാസിനെ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :