കടം വാങ്ങിയ പണം തിരികെ നൽകാനായില്ല, യുവതിയെ തൂണിൽകെട്ടിയിട്ട് ചെരുപ്പുകൊണ്ടടിച്ച് ക്രൂരത

Last Modified വെള്ളി, 14 ജൂണ്‍ 2019 (20:29 IST)
കടംവാങ്ങിയ പണം തിരികെ നൽകാത്തതിന് 30കാരിയെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ചെരുപ്പുകൊണ്ടും ചൂലുകൊണ്ടും മർദ്ദിച്ചു. കർണാടകയിലെ ചമരാജനഗർ ജില്ലയിൽ കൊല്ലിഗെൽ ഏരിയയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. രാജമണി എന്ന യുവതിക്കാണ് നാട്ടുകാരിൽനിന്നും ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്.

രാജമണി പ്രദേശത്ത് ഒരു ഹോട്ടലും ചെറിയതോതിൽ ചിട്ടിയും നടത്തിയാണ് ജീവിച്ചിരുന്നത്. ചില ആവശ്യങ്ങൾ വന്നതോടെ 50,000 രൂപ ഇവർ പ്രദേശവാസികളിൽനിന്നും കടം വാങ്ങിയിരുന്നു. എന്നാൽ പണം തിരികെ നൽകൻ കഴിയാതെ വന്നതോടെ പണം നൽകിയവർ. യുവതിയെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

യുവതിയെ മർദ്ദിച്ചികൊണ്ട് പണം തിരികെ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വാർത്താ ഏജൻസിയായ എ എൻ ഐയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ദൃശ്യങ്ങൾ പൂറത്തുവന്നതോടെ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 7 പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :