13കാരിയെ ഉപയോഗിച്ച് പെൺ‌വാണിഭം നടത്തിയ മാതാപിതാക്കൾ അറസ്റ്റിൽ

Last Modified ശനി, 15 ജൂണ്‍ 2019 (07:58 IST)
പ്രായപൂർത്തിയാകാത്ത തങ്ങളുടെ മകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിവന്ന ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. മരിജെന്‍ നാഥും ഇയാളുടെ ഭാര്യയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തങ്ങളുടെ 13കാരി മകളെ പെണ്‍വാണിഭത്തിന് പ്രേരിപ്പിച്ചതിനാണ് ദമ്പതികള്‍ അറസ്റ്റിലായത്.

ആസാമിലെ ഗുവാഹത്തിയിലെ പ്രഗാതി നഗറിലാണ് സംഭവം. കഴിഞ്ഞ ദിവസം പിടിയിലായ പഞ്ചാബി സെക്‌സ് റാക്കറ്റില്‍ നിന്നുമാണ് ദമ്പതികളുടെ വിവരം പോലീസിന് ലഭിക്കുന്നത്. പിടിയിലായ ദമ്പതികളുടെ പക്കല്‍ നിന്നും ലൈംഗികതയ്ക്ക് ഉപയോഗിക്കുന്ന പല ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :