അനുബന്ധ വാര്‍ത്തകള്‍
- 'ഹിന്ദു ഐക്യവേദി നേതാവായ ആ സ്ത്രീയുണ്ടല്ലോ? അവരുടെ അളിഞ്ഞ ഭാഷയും ചീഞ്ഞ ശൈലിയും'! - ആ സ്ത്രീയോട് ഒന്നേ പറയാനുള്ളൂ എന്ന് എം ബി രാജേഷ്
- രാത്രി വീടിനു പുറത്ത് ഇറങ്ങി വരാൻ പറഞ്ഞിട്ടും വന്നില്ല, ഫോണിലൂടെ കാമുകന്റെ അധിക്ഷേപം; 15 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
- അധ്യാപികയെ മുക്കിക്കൊന്ന ശേഷം കാറില്‍ കൊണ്ടുപോയി കടപ്പുറത്ത് ഉപേക്ഷിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
- പാനൂർ പീഡനക്കേസ്; 'പെൺകുട്ടിയുമായി പല സ്ഥലങ്ങളിലും എത്താൻ ആവശ്യപ്പെട്ടു' - വെളിപ്പെടുത്തലുമായി കുടുംബം
- 'നിരന്തരം ശുചിമുറിയില്‍ കൊണ്ടുപോയി പപ്പന്മാഷ് ഓളെ ഉപദ്രവിച്ചു, മറ്റു കുട്ടികളോടും മോശമായി പെരുമാറി' - നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടു
പീഡനം: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
ജോലി നല്കി നിരന്തരം പീഡിപ്പിക്കുകയും, പീഡനം വിവാഹശേഷവും തുടരുകയും ചെയ്തതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ(46) യാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ ഏറെക്കാലമായി ഒളിവിലായിരുന്നു. കൊറോണയെ തുടര്‍ന്ന് അബുദാബിയില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനിലായിരുന്നു ഇയാള്‍.
ആത്മഹത്യ ചെയ്ത ഊറാംവിള സ്വദേശിയായ അഞ്ജലി(26) ഇയാളുടെ ബന്ധുവാണ്. ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പെണ്‍കുട്ടി ജോലി മതിയാക്കി നാട്ടിലെത്തി വിവാഹം കഴിച്ചിട്ടും ഇയാളുടെ ശല്യം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബൈജു സുന്ദരാംഗനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റുചെയ്യുകയായിരുന്നു പൊലീസ്.