അനുബന്ധ വാര്‍ത്തകള്‍
- 'കോൺഗ്രസിന്റെ ഓഫർ തള്ളി, പിന്നയല്ലേ ബിജെപി?, സ്ഥാനാർത്ഥിയാവുമെന്ന വാർത്തകൾ അസംബന്ധം, പിന്നിൽ ചില കോൺഗ്രസ് സുഹൃത്തുക്കൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണം': പിജെ കുര്യൻ
- ഹണിമൂണിന് പോകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയൂ !
- ആയുസ് വർധിപ്പിക്കും ഈ ശീലം !
- നഗ്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി, 21കാരി ആത്മഹത്യ ചെയ്തതിന് പിന്നിൽ കാമുകന്റെ ക്രൂരത
- ചാറ്റിംഗിൽ ഇനി കൃത്യത ഉറപ്പുവരുത്താം, മെസഞ്ചറിൽ പുതിയ സംവിധാനം !
ഏഴുവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി 75കാരി, ക്രൂര കൊലപാതകം കുട്ടി സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ
ഏഴുവയസുകാരനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി 75കാരി. സ്വിറ്റ്സർലൻഡിലെ നോര്‍ത്ത് വെസ്റ്റേണിലെ സെന്റ് ഗല്ലെര്‍ റിംഗിലാണ് ലോകത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വയോധിക ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ അധ്യാപികയാണ് ഗുരുതരമായി മുറിവേറ്റ നിലയിൽ കുട്ടി വീണു കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ യൂണിവേസിറ്റി വിദ്യാർത്ഥികളുടെ ആശുപത്രിയിൽ ഏഴുവയസുകാരനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽവച്ച് കുട്ടി മരണപ്പെടുകയായിരുന്നു.
കുട്ടിയെ കൊലപ്പെടുത്തി എന്ന് സമ്മതിച്ച് വയോധിക തന്നെ പ്രോസിക്യൂട്ടറുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണ് എന്ന് വ്യക്തമാക്കാൻ വയോധിക ഇതേവരേ തയ്യാറായിട്ടില്ല. ഇവർക്ക് മാനസികാമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.