നഗ്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി, 21കാരി ആത്മഹത്യ ചെയ്തതിന് പിന്നിൽ കാമുകന്റെ ക്രൂരത

Last Updated: വെള്ളി, 22 മാര്‍ച്ച് 2019 (19:40 IST)
ബംഗളുരു: ബംഗളുരുവിൽ 21കാരിയുടെ ആത്മഹത്യക്ക് കാരണമായത് കാമുകന്റെ ബ്ലാക് മെയിലിംഗ്, നഗ്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നുള്ള കാമുകന്റെ ഭീഷണിയെ തുടർന്ന് മനോനില തകർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. സഭവത്തിൽ 24കാരനായ വിവേക് ഗൌഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവേകും പെൺകുട്ടിയും തമ്മിൽ മൂന്ന് മാസത്തോളമായി അകൽ‌ച്ചയിലായിരുന്നു. ഈ സമയത്ത് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ തന്റെ ഫോണിൽ ഉണ്ടെന്നും അത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് വിവേക് പെൺകുട്ടിയെ ബ്ലാൿമെയിൽ ചെയ്തിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണം എന്നായിരുന്നു വിവേകിന്റെ ആവശ്യം.

തന്റെ കയ്യിൽ ഇപ്പോൾ പണം ഇല്ലെന്നും, പണം നൽകാൻ കൂടുതൽ സമയം വേണം എന്നും പെൺകുട്ടി വിവേകിനോട് പറഞ്ഞിരുന്നു. എന്നാൽ ഉടൻ പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് വിവേക് ഭീഷണി തുടർന്നു. ഇതോടെ മനോനില തകർന്ന പെൺകുട്ടി മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.


പെൺകുട്ടിയുടെ ഫോൺ മാതാപിതാക്കൾ പരിശോധിച്ചതോടെയാണ് സംഭവം ശ്രദ്ധിയിൽ പെട്ടത്. ഇൻസ്റ്റഗ്രാമിലൂടെ വിവേക് നിരന്തരം ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നതായി മാതാപിതാക്കൾ കണ്ടെത്തി ഇതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്ത്. വിവേകിന്റെ ഫോണും കംബ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :