അനുബന്ധ വാര്‍ത്തകള്‍
- ബാബു ആന്റണിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ ഇനി ഹോളിവുഡിലും !
- വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി അധ്യാപിക, പീഡിപ്പിക്കുന്നത് ട്യൂഷനായി വീട്ടിലെത്തുമ്പോൾ, പിന്നീട് സംഭവിച്ചത് ഇങ്ങനെ
- ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും ഇനി ഡിസ്നിയുടേത്, സ്റ്റാർ ഗ്രൂപ്പിനെ 71 ബില്യണ്‍ ഡോളറിന് ഏറ്റെടുത്ത് ഡിസ്നി
- ആദ്യ മൂന്ന് മാസത്തേക്ക് പ്രീമിയം സേവനങ്ങൾ സൌജന്യം, ഓഫറുമായി യുട്യൂബ് മ്യൂസിക് ആപ്പ്
- ലൈംഗിക ബന്ധത്തിന്റെ ദൈർഘ്യം വർധിപ്പിക്കാൻ ഉത്തേജക മരുന്ന് കഴിച്ചു, അഞ്ച് മണിക്കൂർ തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവതിക്ക് ദാരുണാന്ത്യം
ചാറ്റിംഗിൽ ഇനി കൃത്യത ഉറപ്പുവരുത്താം, മെസഞ്ചറിൽ പുതിയ സംവിധാനം !
ചാറ്റുകളിൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി മെസഞ്ചറിൽ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് ഫെയിസ്ബുക്ക്. ചാറ്റ് ചെയ്യുമ്പോൾ സന്ദേശങ്ങൾ ക്വാട്ട് ചെയ്തുകൊണ്ട് മറുപടി നൽകാനുള്ള പ്രത്യേകമായ സംവിധാനമാണ് മെസഞ്ചറിൽ ഫെയ്സ്ബുക്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ വാട്ട്സ്ആപ്പ് ചാറ്റുകളിൽ കൊണ്ടുവന്ന അതേ സംവിധാനമാണ് ഫെയിസ്ബുക്ക് ഇപ്പോൾ മെസഞ്ചറിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിലേതിന് സമാനമായ രീതിയിൽ തന്നെയാണ് മെസഞ്ചറിലും ഈ സംവിധാനം പ്രവർത്തിക്കുക.
ക്വാട്ട് ചെയ്യേണ്ട സന്ദേശത്തിന് മുകളിൽ ലോങ് പ്രസ് ചെയ്യൂന്നതോടെ സന്ദേശത്തിന് മറുപടി നൽകാനുള്ള പോപ്പ് അപ്പ് പ്രത്യക്ഷപ്പെടും. ടെക്സ്റ്റ് മെസേജായും, വോയിസ് നോട്ടായും, ദൃശ്യങ്ങളായും ഗിഫ് ആയുമെല്ലാം സന്ദേശത്തിന് മറുപടി നൽകാൻ സാധിക്കും.