ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം മകന്റെ കൺ‌മുന്നിൽ‌വച്ച് അച്ഛൻ കഴുത്തറുത്ത് മരിച്ചു

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (20:30 IST)
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം സ്വന്തം മകന്റെ കൺമുന്നിൽ വച്ച് പിതാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. മഹാരാഷ്ട്രയിൽ ഹിൽ സ്റ്റേഷനായ മഹാബലേശ്വറിലാണ് ദാരുണമായ സംഭവം നടന്നത്. അനില്‍ ഷിന്‍ഡെ എന്ന 34 കാരനാണ് മുപ്പത്കാരിയായ ഭാര്യ സീമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വിനോദ സഞ്ചാരത്തിനായാണ് കുടുംബം മഹാബലേശ്വറിലെത്തിയത്. പകൽ ഇരുവരും സന്തോഷത്തോടെ കാഴ്ചകൾ ആസ്വദിച്ചതാണ്. എന്നാൽ രാത്രി ഇരുവരും തമ്മിൽ വക്കുതർക്കം ഉണ്ടാവുകയായിരുന്നു. 11 കാരനായ മകൻ ഉറങ്ങിയതിന് ശേഷമാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. അമ്മയുടെ കരച്ചിൽകേട്ടാണ് കുട്ടി ഉറക്കത്തിൽനിന്നും ഉണരുന്നത്.

അമ്മയെ കൊല്ലാതിരിക്കാൻ മകൻ കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. സീമ മരിച്ചു എന്നുറപ്പുവരുത്തിയതിന് ശേഷം മകൻ നോക്കിനിൽക്കേ അനില്‍ ഷിന്‍ഡെ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. സംഭവം കണ്ട് കുട്ടി പേടിച്ച് പുറത്തേക്കോടിയതോടെ ഹോട്ടൽ ജീവനക്കാർ മുറിയിലെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :