നിങ്ങളുടെ പേരിൽ ‘B‘ ഉണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 7 ഡിസം‌ബര്‍ 2018 (19:17 IST)
നമ്മുടെ പേരുകളുടെ അക്ഷരങ്ങൾ ജീവിതത്തെ സ്വാധീനിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? എന്നാൽ സത്യമാണ് പേരിന്റെ
ആദ്യാക്ഷരവും പേരിൽ അടങ്ങിയിരിക്കുന്ന അക്ഷരങ്ങളുമെല്ലാം നമ്മുടെ ജീവിതത്തെ വലിയ രീതിയിൽ തന്നെ സ്വാ‍ധീനിക്കും. ന്യൂമറോളജി എന്ന ശാത്രത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ പേരുകളിലെ അക്ഷരങ്ങളും അതിന്റെ സംഖ്യാ ഘടനയുമാണ്.

ഇംഗ്ലീഷ് അക്ഷരമാലയിലെ B എന്ന അക്ഷരം നിങ്ങളുടെ പേരിലുണ്ടോ എങ്കിൽ ബി എന്ന അക്ഷരത്തിൽ പേര് തുടങ്ങുകയോ പേരിന്റെ ഏതെങ്കിലും ഭാഗത്ത് ബി ഉൾപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഇത്തരക്കാർക്ക് ചില പ്രത്യേക രീതികൾ ഉണ്ടാകും. മനസിൽ എപ്പോഴും പ്രണയം സൂക്ഷിക്കുന്നവരായിരിക്കും ബി എന്ന അക്ഷരം പേരിലുള്ളവർ.

എന്തിലും സൌന്ദര്യവും പ്രണയവും ഇവർ കണ്ടെത്തും. പങ്കളിയോട് അത്യന്തം ബഹുമനവും സ്നേഹവും പുലർത്തുന്നവരായിരിക്കും. പേരിൽ ബി എന്ന അക്ഷരം ഉള്ളവർ സെൻസിറ്റീവായിരിക്കും എങ്കിലും ഏതൊരു കാര്യത്തെയും ദൈര്യത്തോടെ നേരിടാൻ കഴിവുള്ളവരായിരിക്കും. നിഷ്കളങ്കതയാണ് ഇവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ഇവർ കൂടുതലും ഇഷ്ടപ്പെടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :