വലിയ ഓഫറുകളുമായി വലിയ ഷോപ്പിംഗ് ഉത്സവം; ബിഗ് ഷോപ്പിംഗ് ഡെയ്സുമായി ഫ്ലിപ്കാർട്ട്

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 7 ഡിസം‌ബര്‍ 2018 (17:52 IST)
ഓഫറുകളുടെ ഉത്സവകാലം വീണ്ടും തീർത്ത് ഓൺലൈൻ വാണിജ്യ സ്ഥാപനമായ ഫ്ലിപ്കാർട്ട്. ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യപിച്ചുകൊണ്ട് ഫ്ലിപ്കാർട്ടിൽ ബിഗ് ഷോപ്പിംഗ് ഡെയ്സ് ആരംഭിച്ചു. ഡിസംബർ ആറുമുതൽ 8 വരെ മൂന്ന് ദിവസത്തേക്കാണ് ബിഗ് ഷോപ്പിംഗ് ഡെയ്സ് ഉണ്ടാവുക.

സ്മാർട്ട്ഫോണുകൾ ഗൃഹോപകരണങ്ങൾ, തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും 40മുതൽ 80 ശതമാനം വരെ വിലക്കിഴിവാണ് ബിഗ് ഷോപ്പിംഗ് ഡെയിസിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്കാണ് ഏറ്റവുമധികം വിലക്കിഴിവ് ലഭ്യമാകുന്നത്. ഷവോമിയുടെ പോകോ എഫ്1നാണ് ഏറ്റവുമധികം ഓഫർ ലഭികുന്നത്. 5000 രൂപവരെയാണ്
ഈ ഫോണിന് ലഭിക്കുന്ന വിലക്കിഴിവ്.

ഷവോമി എം ഐ നോട്ട് 6 പ്രോയുടെ പ്രത്യേക ഫ്ലാഷ് സെയിലും ഓഫറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ബിഗ് ഷോപ്പിംഗ് ഡെയ്സിന്റെ ഭാഗമയി ഹോണർ ഫോണുകൾ വമ്പിച്ച വിലക്കിഴിവിലാണ് വിൽക്കുന്നത്. ഹോണര്‍ 9 എന്‍ 3ജിബി വേരിയന്റ് 8999 രൂപക്കും, 4 ജിബി വേരിയന്റ് 10999 രൂപക്കും ലഭിക്കും. ഇതുകൂടാതെ എച്ച് ഡി എഫ് സി കാർഡ് ഉപയോക്താക്കൾക്ക് 10 ശതമനം ക്യാഷ്ബാക്കും ലഭ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :