പെൺകുട്ടി സ്വന്തം ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകളിലെത്തി, രണ്ട് യുവാക്കൾ പിടിയിൽ

Sumeesh| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (15:25 IST)
തിരുവന്തപുരം: പത്താം‌ക്ലാസിൽ പടിക്കുമ്പോൾ പെൺകുട്ടി ചിത്രീകരിച്ച സ്വന്തം നഗ്നദൃശ്യം പോൺ സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കൊഞ്ചിറവിള സ്വദേശി മുഹമ്മദ് നബീൽ ഷാനവാസ്, കൊച്ചുവേളിൽ സ്വദേശി യഹിയ സിദ്ദീഖി എന്നിവരാണ് പിടിയിലായത്.

ഇരുവരും നഗ്ന ചിത്രങ്ങൾ പോൺ സൈറ്റുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം
വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഡാഡികൂൾ, കൂൾ ഡാഡി എന്നീ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

പെൺക്കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രമിൽ നിന്നും ഡൌൺലോഡ് ചെയ്ത ശേഷം ചിത്രങ്ങളും പേരും ചേർത്താണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രതികൾക്കെതിരെ ഐ ടി ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം പെൺകുട്ടിയുടെ ഫോണിൽ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ എങ്ങനെ പോൺ സൈറ്റുകളിൽ എത്തി എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :