ഫെയ്സ്ബുക്ക് പ്രണയത്തെ എതിർത്തു, കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

Sumeesh| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (14:43 IST)
കൊല്ലം: ഫേയ്സ്ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പകയിൽ കമുകിയുടെ അമ്മയെ യുവാ‍വ് കുത്തിക്കൊലപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 48കാരിയായ മേരി വർഗീസാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ മധുരൈ സ്വദേശി സതീഷിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. പാർസൽ നൽകാനെന്ന് പറഞ്ഞ് വീടിനകത്തുകയറിയ ഇയൾ മേരീ വർഗീസിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ മേരിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മേരി വർഗീസിന്റെ മൂത്ത മകളുമായി യുവാവ് പ്രണയത്തിലായിരുന്നു. ഫെയ്സ്ബുക്ക് വഴിയുള്ള ഈ പ്രണയത്തെ എതിർത്ത് പെൺകുട്ടിക്ക് വേറെ വിവാഹം ആലോചിച്ചതിന്റെ പകയിലാണ് കൊലപാതകം നടത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ടാക്സിയുടെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേരിയുടെ ഭർത്താവ് വർഗീസ് വിദേശത്താണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :