ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കാൻ ദുർമന്ത്രവാദം, യുട്യൂബ് വീഡിയോ കണ്ട് വിവാഹിതനായ യുവാവ് ചെയ്ത ക്രൂരത ഇങ്ങനെ !

Sumeesh| Last Updated: ചൊവ്വ, 13 നവം‌ബര്‍ 2018 (15:02 IST)
ഇഷ്ടപ്പെട്ട പെൺകുട്ടിയെ സ്വന്തമാക്കുന്നതിനായി ദുർമന്ത്രവാദം നടത്തിയ ട്രക്ക് ഡ്രൈവർ പിടിയിൽ. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ കനയ്യ എന്ന യുവാവാണ് പിടിയിലായത്. ഡെൽഹിയിലെ സുൽത്താൻ‌പൂരിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.യൂട്യൂബ് വീഡിയോ കണ്ട ഇയാൾ മൂങ്ങയെ ക്രൂരമായി കൊലപ്പെടുത്തി ദുർമന്ത്രവാദം ചെയ്യുകയായിരുന്നു. ഇതേക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് ഇയാളെ പൊലീസ് പിടികൂടി. ഞായറാഴ്ച മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ പൊലീസ് ഇയാളുടെ വീട്ടിൽ നടത്തിയ റെയിഡിൽ ഫ്രീസറിൽ നിന്നും മൂങ്ങയുടെ നഖങ്ങളും ആന്തരാവയവങ്ങളും കണ്ടെത്തുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :