കള്ളൻ‌മാരെ പറന്നെത്തി പിടിക്കാൻ ദുബായ് പൊലീസിന് പറക്കും ബൈക്കുകൾ !

Sumeesh| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (19:44 IST)
അത്യാധുനിക സംവിധാനങ്ങൾ കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർശിക്കുന്നവരാണ് ദുബൈ പൊലീസ്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ലംബോര്‍ഗിനി അവന്റഡോര്‍, ഔഡി R8 V10, മക്‌ലാരന്‍ MP4-12C, നിസാന്‍ GTR എന്നീ വാഹനങ്ങൾ മാത്രം ദുബായ് പൊലീസിനെ മറ്റു പൊലീസുകളിൽ നിന്നും ഏറെ വ്യത്യസ്തരാക്കുന്നു. ഇപ്പോഴിതാ പറക്കും ബൈക്കുകളെ രംഗത്തിറക്കുകയാണ് ദുബായ് പൊലീസ്

തിരക്കേറിയ പാതകളിലൂടെ മറ്റു വാഹനങ്ങളിൽ പോകുന്നത് കുറ്റവാളികളെ പിടികൂടാൻ തടസം സൃഷ്ടിക്കുന്നു എന്ന പരിഭവം തീർക്കാനാണ് ദുബായ് പൊലീസ് ഹോവർ ബൈക്കുകൾ എന്നറിയപ്പെടുന്ന പറക്കും ബൈക്കുകളെ രംഗത്തിറക്കുന്നത്. അതിവേഗത്തിൽ നഗരത്തിൽ പരിശൊധന നടത്താൻ ഹോവർ ബൈക്കുകൾക്കാവും.

ഡ്രോണിനെയും ബൈകിനെയും
സം‌യോജിപ്പിച്ച രൂപമാണ് ഹോവർ ബൈക്കുകൾക്ക്. റഷ്യന്‍ കമ്പനി ഹോവര്‍സര്‍ഫാണ് നിർമ്മിക്കുന്നത്. സ്കോർപിയൺ 3 എന്നാണ് പറക്കും ബൈക്കുകൾക്ക് പേര് നൽകിയിരിക്കുന്നത്. നിലവിൽ ദുബായ് പൊലീസിന് വേണ്ടി മാത്രമേ ഹോവർസർഫ് ബൈക്കുകൾ നിർമ്മിക്കുന്നുള്ളു.

പറക്കും ബൈക്കുകളിൽ പറക്കുന്നതിനായി ദുബായ് പൊലീസിന് പ്രത്യേക പരിശീലനം നൽകാൻ ആരംഭിച്ചിട്ടുണ്ട്. 2020തോട് കൂടി പറക്കും ബൈക്കുകൾ ദുബായ് പൊലീസിൽ സർവ്വസാജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. 6000 മീറ്റർ ഉയരത്തിൽനിന്നുവരെ ഇനി ദുബായ് പൊലീസിന് നഗരത്തെ നിരീക്ഷിക്കാനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :