ഹോംവര്‍ക്ക് ചെയ്‌തില്ല; ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദനം

ഹോംവര്‍ക്ക് ചെയ്‌തില്ല; ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദനം

Rijisha M.| Last Modified ചൊവ്വ, 13 നവം‌ബര്‍ 2018 (14:46 IST)
ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമർദ്ദനം. പൂണെയിലെ റെസിഡൻഷ്യൽ സ്‌കൂളായ ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ഡ്രോയിംഗ് ആധ്യാപകന്റെ ക്രൂര മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

സന്ദീപ് ഗാഡെ എന്ന അധ്യാപകനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഡ്രോയിംഗിൽ താൻ നൽകിയ ഹോംവർക്ക് ചെയ്യാതെ സ്‌കൂളിലെത്തിയ വിദ്യാർത്ഥിയെ മുഖത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഞെരമ്പുകള്‍ക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മുഖം തളര്‍ന്നുപോയതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ദീപാവലി പ്രമാണിച്ച് നവംബർ മൂന്നിന്ന് കുട്ടിയെ കൊണ്ടുപോകാൻ മാതാപിതാക്കൾ സ്‌കൂളിൽ എത്തിയപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്റ് ചെയ്തുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അധ്യാപകനെതിരെ സെക്ഷന്‍ 325 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :