1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wild Boar Culling Action Elavally Panchayat

കാട്ടുപന്നികളെ കൊന്നൊടുക്കി എളവള്ളി പഞ്ചായത്ത്; കൈയടി

Elavally, Thrissur News, Wild Boar, Wild Boar Culling Action Elavally Panchayat
Wild Boar Culling Action - Elavally

കാട്ടുപന്നി ശല്യത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് തൃശൂരിലെ എളവള്ളി ഗ്രാമപഞ്ചായത്ത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രാത്രികാല പ്രത്യേക ദൗത്യത്തിലാണ് ഇരുപതോളം കാട്ടുപന്നികളെ കൊന്നൊടുക്കിയത്.
 
പഞ്ചായത്ത് പ്രസിഡന്റ് സരിത കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി ശക്തമായ ഇടപെടലുകളാണ് കാട്ടുപന്നി ശല്യത്തിനെതിരെ നടത്തുന്നത്. 
 
പ്രവർത്തനങ്ങൾക്ക് കെ.ആർ. രഞ്ജിത്ത്, അനീഷ് പ്രസാദ് എന്നിവർ നേതൃത്വം നൽകി. ടി. സി. രഞ്ജിത്ത്, കണ്ണൻ, പ്രമോദ് എന്നിവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി. കാട്ടുപന്നികളെ പിടികൂടുന്നതിനുള്ള ഷൂട്ടിംഗ് നടപടിക്ക് ഷൂട്ടർ സംഗീത് നേതൃത്വം നൽകി.
 
കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണുന്നതിനായി എളവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തുന്ന നാലാമത്തെ നടപടിയാണിത്. പ്രദേശത്തെ ജനങ്ങളുടെയും കർഷകരുടെയും ആശങ്കകൾ പരിഗണിച്ച് തുടർന്നും ആവശ്യമായ നടപടികൾ ശക്തമായി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. Also Read: അടപടലം പാളി സതീശ ഭരണം; വിലക്കയറ്റത്തിൽ പൊറുതിമുട്ടി മലയാളി
അടുത്ത ലേഖനം
ആരോഗ്യനില വഷളായ വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; കണ്ടില്ലെന്ന് നടിച്ച് സർക്കാർ