വെർണയുടെ പുതിയ ഡീസൽ പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് ഹ്യൂണ്ടായ്

Sumeesh| Last Modified തിങ്കള്‍, 12 നവം‌ബര്‍ 2018 (20:53 IST)
വെർണക്ക് പുതിയ ഡീസൽ പതിപ്പുകൾ വിപണിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹ്യൂണ്ടായ്. 1.4 ലിറ്റർ ഡീസൽ പതിപ്പുകളെയാണ് കമ്പനി വിപണിൽ അവതരിപ്പിച്ചിരിക്കുന്നത്. E, EX എന്നിങ്ങനെയാണ് പുതിയ പതിപ്പുകൾക്ക് കമ്പനി പേര് നൽകിയിരിക്കുന്നത്.

E ക്ക് 9.29 ലക്ഷം രൂപയും EXന് 9.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വിപണി വില. ഈ രണ്ട് മോഡലുകൾ കൂടാതെ പതിയ 1.6 ലിറ്റർ വെർണയേയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. വെർണ S, SX എന്നീ പതിപ്പുകളാണ് ഇവ.

89 ബി എച്ച് പി കരുത്തും 220 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് 1.4 ലിറ്റർ ഡീസൽ എഞ്ചിൻ. സിക്സ് സ്പീഡ് മാനുവൽ ഗിയബോക്സാണ് വാഹനത്തിനുണ്ടാവുക. എലൈറ്റ് i20, i20 ആക്ടിവ് മോഡലുകള്‍ക്കും നൽകിയ അതേ എഞ്ചിനാണ് വെർണയിലും ഉപയോഗിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :