Sumeesh|
Last Modified തിങ്കള്‍, 12 നവംബര്‍ 2018 (20:32 IST)
ഈശ്വരൻമാരിൽ മുൻപനാണ് ശനീശ്വരൻ എന്നാണ് വിശ്വാസം ശനിയുടെ ദോഷം ഏറ്റുവാങ്ങേണ്ടി വന്നാൽ ജീവിതത്തിലേറെ ക്ലേഷങ്ങൾ അനുഭവിക്കേണ്ടി വരും. ജീവിതത്തിൽ ശനി ദോഷം ഉണ്ടെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ അതിന് പരിഹാര കർമങ്ങൾ ചെയ്യാനാകൂ. ശനിയുടെ കോപം നമ്മുടെ മേലുണ്ടെങ്കിൽ അത് നമ്മുടെ വീടുകളിൽതന്നെ പ്രകടമായിരിക്കും.
വീടിന്റെ മതിലോ ചുമരോ ഇടിഞ്ഞു വീഴുന്നത് ശനിദോഷത്തിന്റെ ലക്ഷണമാണ്. ചുവരുകളിൽ വലിയ വിള്ളലുകൾ വീഴുന്നതും ഇതിന്റെ ലക്ഷണമായി കണക്കാക്കാം.ആൾപെരുമാറ്റമുള്ള ഇടങ്ങളീൽ സാധാരണ ചിലന്തി വലകെട്ടാറില്ല. ചിലന്തികൾ വീടിനകത്ത് വലകെട്ടിയിട്ടുണ്ടെങ്കിൽ അതും ശനി കോപിഷ്ടനാണ് എന്ന് കാണിക്കുന്നതാണ്.
കറുത്ത പൂച്ചകളും ശനി ദേവന്റെ കോപത്തെ സൂചിപ്പിക്കുന്നതാണ്. കറുത്ത പൂച്ച മറ്റൊരിടത്തുനിന്നും എത്തി. വീട്ടിൽ താവളമുറപ്പിക്കുന്നതിൽ നിന്നും ശനിദോഷം കുടുംബത്തെ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കാവുന്നതാണ്.