1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Crime

25കാരിയെ പത്ത് ദിവസം തടങ്കലിൽവച്ച് നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി

വാർത്ത
യുവതിയെ പത്ത് ദിവസം തടങ്കലിൽ പാർപ്പിച്ച് നിരന്തരം കൂട്ടബലാത്സംഘത്തിനിരയാക്കി പുരിയിലാണ് സംഭവം ഉണ്ടായത്. ജോലി വാഗ്ദാനം ചെയ്ത് കാജൽ എന്ന് പേരുള്ള സ്ത്രീയാണ് 25 കാരിയെ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തടങ്കൽ കേന്ദ്രൻ കണ്ടെത്തിയത്. പൂട്ടിയിട്ട മുറി തകർത്താണ് യുവതിയെ പൊലീസ് രക്ഷപ്പെടുത്തിയത്. നിരവധി പേർ പത്ത് ദിവസത്തിനുള്ളി തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 
 
യുവതിയെ പുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുരിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വലിയ സെക്സ് റാക്കറ്റാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
About Writer
Sumeesh
അടുത്ത ലേഖനം
പ്രളയ ദുരിതത്തില്‍ കരകയറുന്ന കേരളത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് മുഖ്യമന്ത്രി