1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K surendran

ശബരിമലയെ നശിപ്പിക്കാൻ ശ്രമിച്ചാൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് കെ സുരേന്ദ്രൻ

വാർത്ത
കോഴിക്കോട്: ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണെങ്കിൽ നിയമം കയ്യിലെടുക്കാൻ മടിക്കില്ലെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ വെല്ലുവിളി. ശബരിമലയിൽ യുവതികളെ കയറ്റാൺ സർക്കാർ ഗൂഡാലോചന നടത്തിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
 
സർക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയിൽ നടക്കുന്നത്. ശബരിമലയെ തകർക്കാനുള്ള പ്രത്യേക ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനെ എന്തു വില നൽകേണ്ടി വന്നാലും ചെറുക്കും. ഇതിനായി നിയമം കയ്യിലെടുക്കേണ്ടി വന്നാൽ അതിന് മടിക്കില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
 
റിവ്യു പെറ്റീഷൻ പരിഗണിക്കുന്നതിന് മുൻപ് തന്നെ ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും സർക്കാരും തന്ത്രങ്ങൾ മെനയുകയാണ്. സി പി എം രാഷ്ടീയം കളിച്ചാൽ ഞങ്ങളും രാഷ്ട്രീയം കളിക്കും. മുറിവിൽ  മുളകുപുരട്ടുന്ന സമീപനമാണ് മാധ്യമങ്ങൾ കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 
അടുത്ത ലേഖനം
'അയ്യപ്പ ദർശനത്തിൽ നിന്ന് പിന്മാറിയത് കുട്ടികളെ മുൻനിർത്തി പ്രതിഷേധം നടത്തിയതുകൊണ്ട്': മലകയറാനെത്തിയ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ