അനുബന്ധ വാര്‍ത്തകള്‍
- ഫ്രാങ്കോ മുളക്കലിനെ നോട്ടുമാലയിട്ട് സ്വീകരിച്ച് വിശ്വാസികൾ
- ആ വൈഭവം സുപ്രികോടതിയ്ക്കുള്ളിലായിരുന്നില്ലേ, സർ, പ്രകടമാകേണ്ടിയിരുന്നത്: ശ്രീധരൻപിള്ളക്കെതിരെ ചോദ്യശരങ്ങളെറിഞ്ഞ് തോമസ് ഐസക്
- വിശ്വാസങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്ക് ഒരവകാശവുമില്ല, പിണറായി വിജയൻ നാസ്തികൻ: പി സി ജോർജ്
- സുഹൃത്തിന്റെ മരണത്തിന് കാരണക്കാരിയായ മുൻ കാമുകിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
- ഊട്ടി മേട്ടുപ്പാളയം പൈതൃക പാതയിൽ മണ്ണിടിഞ്ഞുവീണു; ട്രെയിൻ റദ്ദാക്കി
വീട്ടിൽ കേടായ ക്ലോക്കുകൾ ഉണ്ടോ ? ദോഷകരമാണ്
ക്ലോക്ക് സ്ഥാപിക്കാത്ത വീടുകൾ ഉണ്ടാവില്ല നമ്മളായി വാങ്ങിവച്ചതും പല അവസരങ്ങളിൽ പലരും സമ്മനമായി നൽകിയതുമായി നിരവധി ക്ലോക്കുകൾ ഒരു വീട്ടിലുണ്ടാകും. എന്നാൽ ക്ലോക്കുകൾ വീടിനുള്ളിൽ സ്ഥാപിക്കുമ്പോൾ വാസ്തുപരമായി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വടക്ക്, കിഴക്ക് ദിക്കുകളിലാണ് വീടുകളിൽ ക്ലോക്കുകൾ സ്ഥാപിക്കേണ്ട ഇടം. തെക്ക്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക് ദിക്കുകളിൽ ഒരിക്കലും ക്ലോക്കുകൾ സ്ഥാപിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വീട്ടിലുള്ളവരുടെ കൃത്യനിഷ്ടയെ സാരമായി തന്നെ ബാധിക്കും. പ്രധാന വതിലിന് അഭിമുഖമായും ക്ലോക്കുകൾ സ്ഥാപിക്കരുത്.
ജനാലകളുടെയും വാതിലുകളുടെയും മുകളിലായാണ് ക്ലോക്കുകൾ സ്ഥാപിക്കേഠത്. വീടുകളിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഒന്നാണ് കേടായ ക്ലോക്കുകളും വാച്ചുകളും. ഇവ ഒന്നുകിൽ നന്നാക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്യണം. പ്രവർത്തിക്കാത്ത ക്ലോക്കുകൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് അത്യന്തം ദോഷകരമാണ്.