നിസാൻ ‘കിക്ക്സ്‘ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Sumeesh| Last Modified വ്യാഴം, 18 ഒക്‌ടോബര്‍ 2018 (18:06 IST)
നിസാന്റെ പുതിയ എസ് യു വി കിക്ക്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു‍. ഇന്ത്യൻ വിപണിയിൽ കിക്ക്സ് വലിയ നേട്ടം കൈവരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വർഷം ജനുവരിയോടെ മത്രമേ നിസാൻ വിപണിയിൽ ലഭ്യമകു. ഇന്ത്യൻ നിരത്തുകളിലൂടെള്ള കിക്ക്സിന്റെ പരീക്ഷണ ഓട്ടം നേരത്തെ
വാഹന പ്രേമികളുടെ ശ്രദ്ധ ആകർശിച്ചിരുന്നു.

ഓട്ടോമറ്റിക് ക്ലൈമറ്റ് കൺ‌ട്രോൽ സിസ്റ്റം, സ്മാർട്ഫോൺ ഇന്റഗ്രേഷൻ, സറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം, എന്നീ അത്യാധുനിക സൌകര്യങ്ങൾ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 9.40 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില എന്നാണ് കണക്കാക്കപ്പെടുന്നത്.

110 ബി എച്ച് പി കരുത്തുള്ള 1.5 ലി ഡീസൽ
‍, 105 ബി എച്ച് പി കരുത്തുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്നീ രണ്ട് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുക. കിക്ക്സ് വിപണിയിൽ ഹ്യൂണ്ടായി ക്രെറ്റക്ക് കടുത്ത മത്സരം സൃഷ്ടിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :