അനുബന്ധ വാര്‍ത്തകള്‍
- ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തിയ എല്ലാവര്ക്കും നന്ദി അറിയിച്ച് വി എസ്
- കറുവപ്പട്ടയുടെ ഈ ഗുണങ്ങളെക്കുറിച്ച് നമ്മൾ അറിഞ്ഞിട്ടുണ്ടാവില്ല !
- ഗൃഹ നിർമാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്താം ഇങ്ങനെ !
- പ്രളയം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് സേവനങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു: ടിക്കറ്റുകൾ സൌജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകി ക്രിക്കറ്റ് താരം സഞ്ജു സാംസൺ
കോളേജ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ കുത്തിക്കൊലപ്പെടുത്തിയ ശേഷം മാലിന്യക്കൂമ്പാരത്തിൽ തള്ളി
രാജാക്കാട്: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കോളേജ് വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കുത്തിക്കൊന്ന് മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ തള്ളി. പെരിയകനാല്‍ എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനില്‍ രാജേന്ദ്രന്റെ മകനും തിരുവനന്തപുരം യൂണിവേഴ്സിറ്റി ക്യാമ്പസിലെ ബിരുദവിദ്യാര്‍ഥിയുമായ 21കാരൻ ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
സുഹൃത്തുക്കളും അയല്‍വാസികളുമായ അരുണ്‍, മാരീസ് എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് രണ്ടിന് അരുണും മാരീസും ചേര്‍ന്ന് ബാലകൃഷ്ണനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയിരുന്നു. പിന്നീടു ബാലകൃഷ്ണനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതിൽനിന്നുമാണ് കൊലപാതകം പുറത്തുവന്നത്.
ചിന്നക്കനാല്‍ സിങ്കുകണ്ടം റോഡരികിലെ മാലിന്യക്കൂനയില്നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബാലകൃഷ്ണനെ കഴിഞ്ഞമാസം അതിര്‍ത്തിയില്‍ കഞ്ചാവുമായി പിടികൂടിയിരുന്നു. കഞ്ചാവുകടത്തുമായി ബന്ധമുണ്ടായിരുന്ന പ്രതികള്‍ ഇക്കാര്യം മറച്ചുവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നീങ്ങുകയായിരുന്നു.