1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sanju Samson

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകി ക്രിക്കറ്റ് താരം സഞ്ജു സാംസൺ

വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത പ്രളയക്കെടുതി നേരിടാൻ സർക്കാരിനു സഹായം നൽകി മലയാളി ക്രിക്കറ്റ് താരൻ സഞ്ജു സാംസണും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സഞ്ജു സാംസൺ സംഭാവന നൽകി. 
 
സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് സാംസണും സഹോദരന്‍ സാലി സാംസണും ചേര്‍ന്ന് തുക മുഖ്യമന്ത്രിക്ക് കൈമാറി. ഇന്ത്യൻ എ ടീമിന്റെ മത്സരങ്ങൾക്കായി നിലവിൽ വിജയവാഡയിലാണ് സഞ്ജു. നേരത്തെ ആലപ്പുഴയിലെ കുട്ടനാട്ടീൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ സഞ്ജു നൽകിയിരുന്നു.  
 
About Writer
Sumeesh
അടുത്ത ലേഖനം
1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടേകാൽ ലക്ഷം ആളുകൾ; രക്ഷാപ്രവർത്തനം ഊർജ്ജിതം, പതിനേഴ് ദിവസത്തിനിടെ 164 മരണം