പ്രളയം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് സേവനങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു: ടിക്കറ്റുകൾ സൌജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാം

Sumeesh| Last Updated: വെള്ളി, 17 ഓഗസ്റ്റ് 2018 (14:34 IST)
കൊച്ചി: കനത്ത വെള്ളപ്പൊക്കവും മഴക്കെടുതിയും കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് സേവനങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26 വരെ കേരളത്തിൽ നിന്നുമുള്ള യാത്രക്കാർ ടിക്കറ്റുകൾ സൌജന്യമായി ക്യാൻസൽ ചെയ്യുകയോ യാത്രാ തീയതിയിൽ മാറ്റം വരുത്തുകയോ ചെയ്യാം കേരളത്തിൽ മൂന്ന് അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനങ്ങൾക്ക് ഇളവ് ബാധകമാണ്.

യത്രയുടെ സെക്റ്ററുകളിൽ മാറ്റം വരുത്താനും ഇളവ് അനുവദിച്ചിട്ടുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും റിഫണ്ട് ലഭിക്കും ഗൾഫിലെ വിവിധ വിമാനത്താവലങ്ങലിൽ നിന്നും കേരളത്തിലേക്കെത്തിച്ചേരുന്ന എയർ ഇന്ത്യ എക്സ്പ്രെസ് വിമാനങ്ങളിലും ഈ ഇളവ ലഭ്യമാകും.

ഓണവും ബക്രീദും പ്രമാണിച്ച് നിരവധി പ്രവാസി മലയാളികൾ നാട്ടിലേക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ കനത്ത പ്രളയത്തെ തുടർന്ന് പലരും യാത്രകൾ ഒഴിവാക്കിയിരുന്നു. കേരളത്തിൽ നിന്നും വിദേശത്തേക്കുള്ള യാത്രകളും പലരും മാറ്റിവച്ചിരിക്കുകയാണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :