അഞ്ച് സ്കൂൾ വിദ്യാർത്ഥികൾ ചേർന്ന് അയൽ‌വാസിയായ 11കാരിയെ ആറുമാസമായി തുടർച്ചയായി പീഡിപ്പിച്ചു

Sumeesh| Last Modified വ്യാഴം, 24 മെയ് 2018 (20:27 IST)
അയ‌ൽ‌വാസിയായ പതിനൊന്നുകാ‍രിയെ അഞ്ച് ആൺകുട്ടികൾ ചേർന്ന് ആറുമാസത്തോളം തുടർച്ചയായി പീഡിപ്പിച്ച. ആന്ധ്രപ്രദേശിലാണ് സംഭവം. ആറാം ക്ലാസിലും പ്ലസ്ടുവിനും പഠിക്കുന്ന ആൺകുട്ടികളാണ് 11കാരിയെ തുടർച്ചയായി പീഡനത്തിന് ഇരയാക്കിയത്.

സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന്. ആൺകുട്ടികളെ നാട്ടുകാർ നഗ്നരാക്കി റോട്ടിലൂടെ നടത്തിച്ചു. പിന്നിട് പൊലീസ് എത്തിയണ് ആരോപണ വിധേയരായ കുട്ടികളെ മോചിപ്പിച്ചത്. ലൈഗിക പീഡനത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ വിവരം പെൺകുട്ടി അമ്മയെ അറിയികുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വിവരം നാട്ടുകാരിൽ ചിലരെ അറിയിച്ചതോടെയാണ് ഇത് പുറത്തറിയുന്നത്. പൊലീസിൽ പരാതിനൽകിയെങ്കിലും ഫലമുണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതികളെ നഗ്നരാക്കി മർദ്ദിച്ചത് എന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.

പ്രതികളായ കുട്ടികൾക്ക് സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ടെന്നും ഇവർ അശ്ലീല ചിത്രങ്ങൾക്ക് അടിമകളാണെന്നും
പൊലീസ് വ്യക്തമാക്കി. ഇവരെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :