1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. crime

വിമാനത്തിൽ വച്ച് സ്വയംഭോഗം ചെയ്തു; വിദേശ ഇന്ത്യക്കാരൻ ഡൽഹിയിൽ അറസ്റ്റിൽ

വാർത്ത ദേശീയം ക്രൈം News National Crime
ന്യൂഡൽഹി: വിമാനത്തിൽ സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരനെ സഹയാത്രികയുടെ പരാതിയെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്താംബുളിൽ നിന്നും ഡൽഹിയിലേക്ക് വന്ന ടർക്കിഷ് അയർലൈൻസിലാണ് സംഭവം നടന്നത്.
 
റഷ്യൻ പാസ്പോർട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. വിമാനത്തിൽ സമീപത്തെ സീറ്റിലിരുന്ന ഇന്ത്യക്കാരി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
അടുത്ത ലേഖനം
നിപ്പാ വൈറസ്; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി, ചികിത്സ ഒരുക്കാൻ സർക്കാർ സുസജ്ജം