ഫേസ്‌ബുക്കിലെ കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

ഫേസ്‌ബുക്കിലെ കാമുകിയെ വിവാഹം ചെയ്യാന്‍ യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

  crime , police , kill , Abdul rahman , killed , facebook lover , അബ്ദുൾ റഹ്മാൻ , ഫേസ്‌ബുക്ക് , തസ്ലിം ബാനു , ഷമിം അഹമ്മദ് , മാതാപിതാക്കള്‍
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 23 മെയ് 2018 (08:11 IST)
ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ യുവാവ് മാതാപിതാക്കളെ കൊന്നു. എന്ന 26കാരനാണ് ക്രൂരത ചെയ്‌തത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിലാണു സംഭവം.

തസ്ലിം ബാനു(50) ഷമിം അഹമ്മദ്(55) ദമ്പതികളുടെ ഒറ്റ മകനാണ് അബ്ദുൾ റഹ്മാൻ . നേരത്തെ ഒരു വിവാഹം കഴിച്ച് ബന്ധം വേർപെടുത്തിയ സമയത്തായിരുന്നു യുവതിയുമായി ഇയാൾ പരിചയത്തിലാവുന്നുത്. പിന്നീട് മറ്റൊരു കല്യാണം കഴിച്ചുവെങ്കിലും ഫേസ്‌ബുക്ക് സുഹൃത്തുമായി ബന്ധം തുടര്‍ന്നു.

ഫേസ്‌ബുക്കിലെ സുഹൃത്തിനെ വിവാഹം ചെയ്യണമെന്ന് അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടുവെങ്കിലും മാതാപിതാക്കള്‍ സമ്മതിച്ചില്ല. ഇതേ തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാള്‍ മാതാപിതാക്കളെ കഴിഞ്ഞ മാസം കൊലപ്പെടുത്തുകയായിരുന്നു.

ലഹരിക്ക് അടിമയായ അബ്ദുൾ റഹ്മാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തസ്ലിം ബാനുവിന്റെയും ഷമിം അഹമ്മദിന്റെയും മൃതദേഹങ്ങള്‍ ടെറസില്‍ നിന്നാണ് കണ്ടെത്തിയത്. മാതാ‍പിതാക്കളെ കൊലപ്പെടുത്താനായി 2.5 ലക്ഷം രൂപയാണ് അബ്ദുൾ റഹ്മാൻ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :