ഭാര്യ മറ്റൊരാൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫെയ്സ്‌ബുക്കിൽ, മൂന്ന് മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (10:45 IST)
മുംബൈ: ഇറങ്ങിപ്പോയ ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടതിനെ തുടർന്ന് മൂന്നു മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ നലസൊപര സ്വദേശി 35കാരനായ കൈലാഷ് പാമറാണ്
ശനിയാഴ്ച മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

പച്ചക്കറി വിൽപ്പനക്കാരനാണ് കൈലാഷ്. ലോക്ക്ഡൗണിൽ ജോലി ഇല്ലാതായതോടെ ഒന്നരമാസം മുൻപ് യുവതി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ വീട്ടിൽനിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ടത് ഇതോടെ 12 വയസുള്ള മകനെയും എട്ടും മൂന്നും വയസുള്ള പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം കൈലാഷ് ജീവനൊടുക്കുലയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :