ഒറ്റദിവസം 19,459 പേർക്ക് രോഗബാധ, 380 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,48,318

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (10:07 IST)
ഡൽഹി: തുടച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 20,000 നടുത്ത് കൊവിഡ് ബാധിതർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,459 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,48,318 ആയി. 380 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് മരിച്ചത്. ഇതൊടെ മരണസംഖ്യ 16,475 ആയി ഉയർന്നു.

2,10,120 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 3,21,722 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗികളുടെ എണ്ണം 1,64,626 ആയി. 5,496 പേർക്കാണ് ഇന്നലെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 80,000 കടന്നു. 83,077 പേർക്കാണ് രാജ്യ തലസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :