വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (09:41 IST)
സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിയ്ക്കുന്ന പശ്ചത്തലത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സർക്കാർ. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗവ്യപനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ നിയന്ത്രണങൾ കടുപ്പിയ്ക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് രാത്രികാല കർഫ്യു കൂടുതൽ കർക്കശമാക്കും. കെഎസ്ഇബിയുടെ തിരുവനന്തപുരം, തിരുമല ക്യാഷ് കൗണ്ടറുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിയ്ക്കില്ല.
എടപ്പാളിൽ ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ അര മണിക്കൂറിനുള്ളിൽ കണ്ടെയ്ൻമെന്റ് സോൺ കടക്കണം. ഇടയ്ക്കുവച്ച് വാഹനങ്ങൾ നിർത്താനോ പുറത്തിറങ്ങാനോ അനുവദിയ്ക്കില്ല. മലപ്പുറത്ത് രണ്ട് ജില്ലകളും പൊന്നാനി നഗരസഭായിലെ 47 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. മലപ്പുറത്ത് സ്ഥിതിഗതികൾ വിലയിരുത്താൻ. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെടി ജലീലിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.