പ്രകോപനം തുടർന്ന് ചൈന, അഞ്ചിടത്തുകൂടി ഇന്ത്യൻ പട്രോളിങ് തടസപ്പെടുത്തി, നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിയ്ക്കുന്നു

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 29 ജൂണ്‍ 2020 (08:21 IST)
പ്രശ്ന പരിഹാരത്തിനായി സൈനിക നയതന്ത്ര തലത്തിൽ ചർച്ചകൾ പുരോഗമിയ്ക്കുമ്പോഴും കൂടുതൽ പ്രദേശങ്ങളിൽ ഇന്ത്യൻ സേനയുടെ പട്രോളിങ് തടസപ്പെടുത്തി ചൈന. ഇന്ത്യൻ പട്രോളിങ് നടത്തിയിരുന്ന 10, 11, 11എ, 12, 13 പട്രൊൾ പോയിന്റുകളിലേയ്ക്കും ചൈനീസ് സേന കടന്നുകയറ്റം നടത്തി. പട്രോൾ പോയിന്റ് 14ൽ പൂർണ ആധിപത്യം സ്ഥാപിച്ച് വൈ ജാംങ്ഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണ് ചൈന.

ഇന്ത്യയുടെ ദൗലത് ബാഗ് ഓൾഡി സൈനിക താവളത്തിന് 25 കിലോമീറ്റർ മാത്രം അകലെയാണ് ചൈനയുടെ കടന്നുകയറ്റം. ചൈന കയ്യേറിയ പ്രദേശങ്ങളിൽനിന്നും നോക്കിയാൽ ഗൽവാൻ നദിക്കരയിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളും അവിടുത്തെ പ്രവർത്തനങ്ങളും വ്യക്തമായി കാണാൻ സാധിയ്ക്കും. വൈ ജംഷനിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന പ്രദേശം ഇന്ത്യയുടേതാണ് എന്നാണ് റിപ്പോർട്ടുകൾ എന്നാൽ കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ തർക്കമുന്നയിക്കാനെ സാധിയ്ക്കും എന്ന് സൈനിക വൃത്തങ്ങൾ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :