അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണയില്ലെങ്കിൽ ഒരു 3 ലോകകപ്പെങ്കിലും ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വരും, മുന്നറിയിപ്പുമായി രവി ശാസ്ത്രി
- ചിന്നസ്വാമിയിൽ ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്, സെഞ്ചുറി തികച്ച് ശ്രേയസ്സും രാഹുലും
- മൈതാനത്ത് മാത്രമല്ല അവൻ പുറത്തും മാതൃക, രോഹിത്തിനെ പുകഴ്ത്തി ദ്രാവിഡ്
- കുർത്തയണിഞ്ഞ് കോലി, സൽവാറിൽ അനുഷ്ക:,ദീപാവലി ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ: ചിത്രങ്ങൾ
- ഇന്ത്യ നേരത്തെ തന്നെ മികച്ച ടീമായിരുന്നു, എന്നാൽ ഇപ്പോൾ എതിരാളികൾ ഭയക്കുന്ന ടീമായി മാറി: ഗിൽക്രിസ്റ്റ്
9 പേരെകൊണ്ട് പന്തെറിയിച്ചത് തമാശയ്ക്കല്ല, വെളിപ്പെടുത്തി ദ്രാവിഡ്
നെതര്‍ലന്‍ഡ്സിനെതിരെ നടന്ന ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 9 പേരാണ് ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഒഴികെയുള്ളവര്‍ ഇന്ത്യയ്ക്കായി പന്തെറിഞ്ഞപ്പോള്‍ ആരാധകര്‍ക്കും അതൊരു പുതുമയായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരീക്ഷണം തമാശയ്ക്കായി ചെയ്തതല്ലെന്നാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറയുന്നത്.
മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ദ്രാവിഡ് മനസ്സ് തുറന്നത്. ആറ് ബൗളിംഗ് ഓപ്ഷനുകള്‍ എന്ന കാര്യം മനസ്സില്‍ വെച്ചാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്ന് ദ്രാവിഡ് പറയുന്നു. ഓള് റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ 5 ബൗളര്‍മാരുമായാണ് ഇന്ത്യ അവസാനമത്സരങ്ങളില്‍ കളിച്ചത്. ബൗളിംഗ് നിര മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പ്രധാനമത്സരങ്ങളില്‍ ആറാമത് ബൗളറില്ലാത്തത് ചിലപ്പോള്‍ പ്രശ്നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതാണ്. സെമി ഫൈനലിലേക്ക് കടക്കുമ്പോള്‍ ടീം വലിയ ആത്മവിശ്വാസത്തിലാണെന്നും മത്സരത്തില്‍ ബാറ്റ് കൊണ്ട് സംഭാവന ചെയ്യാന്‍ ബൗളര്‍മാര്‍ക്കും സാധിക്കുമെന്ന് കരുതുന്നതായും ദ്രാവിഡ് കൂട്ടിചേര്‍ത്തു.