1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Indian cricket team celebrates diwali

കുർത്തയണിഞ്ഞ് കോലി, സൽവാറിൽ അനുഷ്ക:,ദീപാവലി ആഘോഷിച്ച് ഇന്ത്യൻ താരങ്ങൾ: ചിത്രങ്ങൾ

Indian team
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുന്‍പെ ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം ബെംഗളുരുവിലാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ ദീപാവലി ആഘോഷമാക്കിയത്. പരമ്പരാഗതമായ വസ്ത്രങ്ങള്‍ ധരിച്ചാണ് പല താരങ്ങളെത്തിയത്. രോഹിത് ശര്‍മ നീലയും വെള്ളയും നിറത്തിലുള്ള കുര്‍ത്തയായിരുന്നു ധരിച്ചത്. പിങ്ക് കഫ്താനില്‍ റിതികയും തിളങ്ങി.
 
വിരാട് കോലിക്കൊപ്പംാര്യ അനുഷ്‌ക ശര്‍മയും രവീന്ദ്ര ജഡേജയ്‌ക്കൊപ്പം ഭാര്യ റിവാബയും ആഘോഷത്തില്‍ പങ്കെടുത്തു. കറുത്ത കുര്‍ത്ത ധര്‍ച്ചാണ് ജഡേജയെത്തിയത്. സാരിയില്‍ റിവാബയും. കോലിയാകട്ടെ പച്ച കുര്‍ത്തയായിരുന്നു ധരിച്ചത്. അനുഷ്‌ക പിങ്ക് പര്‍പ്പിള്‍ സല്‍വാര്‍ സ്യൂട്ടും ധരിച്ചു.
 

അടുത്ത ലേഖനം
പോയി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കൂ..! നാണക്കേടിന്റെ റെക്കോര്‍ഡില്‍ പാക്കിസ്ഥാന്‍ തീയുണ്ട; ലോകകപ്പില്‍ വഴങ്ങിയത് 533 റണ്‍സ്