സെമിയില്‍ ന്യൂസിലന്‍ഡിനെ കറക്കി വീഴ്ത്താന്‍ അശ്വിന്‍; സൂര്യകുമാറിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും

രേണുക വേണു| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2023 (14:20 IST)

ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുക സൂര്യകുമാര്‍ യാദവ് ഇല്ലാതെ. സൂര്യക്ക് പകരം രവിചന്ദ്രന്‍ അശ്വിന്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാനാണ് സാധ്യത. അഞ്ച് ബൗളര്‍മാര്‍ മാത്രമായി നോക്കൗട്ടില്‍ ഇറങ്ങുന്നത് ചിലപ്പോള്‍ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഓള്‍റൗണ്ടര്‍ കൂടിയായ അശ്വിനെ ആറാം ബൗളര്‍ എന്ന നിലയില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യ പരുക്കേറ്റ് പുറത്തായതിനു ശേഷം ആറാം ബൗളര്‍ ഓപ്ഷന്‍ ഇല്ലാതെയാണ് ഇന്ത്യ ഇതുവരെ കളിച്ചത്. എന്നാല്‍ നോക്കൗട്ടില്‍ ആറാം ബൗളര്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ ബൗളിങ് യൂണിറ്റിന് തിരിച്ചടിയായേക്കും. ഈ സാഹചര്യത്തിലാണ് അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ഒന്‍പത് ലീഗ് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ അതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് അശ്വിന് അവസരം ലഭിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രം. പിന്നീട് എല്ലാ കളികളിലും താരം ബെഞ്ചില്‍ ആയിരുന്നു.

സെമി ഫൈനലിനുള്ള സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :