അഭിറാം മനോഹർ|
Last Modified ഞായര്‍, 12 നവംബര്‍ 2023 (18:10 IST)
ഏകദിന ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ബെംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത
ഇന്ത്യ നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ സെഞ്ചുറി നേടി.
മത്സരത്തില്‍ ഗംഭീരമായ തുടക്കമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും നായകന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. 12മത് ഓവറില്‍ ഗില്‍ മടങ്ങുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നിരുന്നു. 32 പന്തുകള്‍ നേരിട്ട ഗില്‍ 4 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സ് സ്വന്തമാക്കി. രോഹിത് ശര്‍മ 54 പന്തില്‍ 61 റണ്‍സും വിരാട് കോലി 56 പന്തില്‍ 51 റണ്‍സും നേടി മടങ്ങി. തുടര്‍ന്ന് കെ എല്‍ രാഹുല്‍ ശ്രേയസ് അയ്യര്‍ സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ തോളിലേറ്റിയത്. 94 പന്തുകളില്‍ നിന്നും10 ഫോറും 5 സിക്‌സും സഹിത്ം 128 റണ്‍സ് നേടിയ ശ്രേയസ് മത്സരത്തില്‍ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 208 റണ്‍സ് കൂട്ടുക്കെട്ടാണ് നേടിയത്. മത്സരത്തിലെ അവസാന ഓവറിലാണ് 102 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ പുറത്തായത്. 64 പന്തില്‍ 11 ഫോറും 4 സിക്‌സുമടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്ങ്‌സ്.