1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. World Test Championship Point Table India

അടുത്ത ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? പോയിന്റ് ടേബിള്‍ ഇങ്ങനെ, നില പരുങ്ങലില്‍

World Test Championship
പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ഇന്ത്യയ്ക്ക് ഇത്തവണ അടിതെറ്റുമോ? അടുത്ത ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുമോ? ടെസ്റ്റ് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിലവില്‍ ഇന്ത്യയ്ക്ക് ആശിക്കാന്‍ വകയില്ല. ഇന്ത്യയുടെ നില പരുങ്ങലിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണമാണ് ഇപ്പോഴും പോയിന്റ് ടേബിളില്‍ നിഴലിക്കുന്നത്. 
 
പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 53 പോയിന്റ് ഉണ്ടെങ്കിലും ഇന്ത്യയുടെ പോയിന്റ് ശതമാനം 49.07 മാത്രമാണ്. മൂന്ന് കളികള്‍ തോല്‍ക്കുകയും നാല് കളികള്‍ ജയിക്കുകയും ചെയ്തു. 
 
ശ്രീലങ്കയാണ് നൂറ് ശതമാനം പോയിന്റ് ശതമാനവുമായി പട്ടികയില്‍ ഒന്നാമത്. 86.66 പോയിന്റ് ശതമാനവുമായി ഓസ്‌ട്രേലിയ രണ്ടാമതും 75 പോയിന്റ് ശതമാനവുമായി പാക്കിസ്ഥാന്‍ മൂന്നാമതുമുണ്ട്. നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 50 ആണ് പോയിന്റ് ശതമാനം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വിരാട് കോലിയും റിഷഭ് പന്തും ബയോ ബബിള്‍ വിട്ടു; വീട്ടിലേക്ക് മടങ്ങിയത് ബിസിസിഐയുടെ നിര്‍ദേശ പ്രകാരം, അടുത്ത മത്സരം കളിക്കില്ല