ഇന്ത്യന്‍ കാണികളുടെ ശബ്ദം കാരണം ഞാന്‍ ബാത്ത്‌റൂമില്‍ കയറി ഒളിച്ചിരുന്നു; വെളിപ്പെടുത്തലുമായി കെയ്ല്‍ ജാമിസണ്‍

രേണുക വേണു| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (15:08 IST)

എന്നാല്‍, മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യന്‍ കാണികള്‍ കാരണം താന്‍ അനുഭവിച്ച ബുദ്ധിമുട്ട് വിവരിക്കുകയാണ് ജാമിസണ്‍. രണ്ടാം ഇന്നിങ്‌സില്‍ 139 റണ്‍സ് പിന്തുടരുകയായിരുന്നു ന്യൂസിലന്‍ഡ്. ഞെരമ്പ് വലിഞ്ഞുമുറുകുന്ന അനുഭവമാണ് കിവീസ് ബാറ്റ് ചെയ്യുമ്പോള്‍ തനിക്ക് തോന്നിയതെന്ന് ജാമിസണ്‍ പറയുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 139 എന്ന സ്‌കോര്‍ കുറച്ച് ബുദ്ധിമുട്ടേറിയതാണെന്ന് ജാമിസണ് അറിയാം. ഇത്ര ടെന്‍ഷന്‍ അടിച്ച് കളി കാണുന്നതിനിടെ ജാമിസണ്‍ ബാത്ത്‌റൂമിലേക്ക് ഓടുകയായിരുന്നു. കളി കാണാന്‍ എത്തിയ ഇന്ത്യക്കാര്‍ വലിയ ബഹളം ഉണ്ടാക്കിയിരുന്നതായും ടെന്‍ഷനടിച്ച് കളി കാണുന്ന തന്നെ അത് അലോസരപ്പെടുത്തിയിരുന്നതായും ജാമിസണ്‍ പറയുന്നു. ഇതില്‍ നിന്നു രക്ഷ നേടാനാണ് ജാമിസണ്‍ ബാത്ത്‌റൂമില്‍ പോയി ഒളിച്ചത്.

'ഡ്രസിങ് മുറിയില്‍ ടിവിയിലാണ് ഞങ്ങള്‍ കളി കണ്ടിരുന്നത്. ലൈവായി നടക്കുന്ന കളി ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ടിവിയില്‍ കാണുന്നത്. എന്നാല്‍, ഗ്യാലറിയില്‍ നിന്ന് ഇടയ്ക്കിടെ കാണികളുടെ ഓളിയും ബഹളവും കേള്‍ക്കാം. അടുത്ത പന്തില്‍ വിക്കറ്റ് പോയി കാണുമോ എന്ന ടെന്‍ഷനാണ് എനിക്ക് തോന്നിയിരുന്നു. എന്നാല്‍, ഒരു സിംഗിളോ മറ്റോ ആയിരിക്കും യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുണ്ടാകുക. പക്ഷേ, ഇന്ത്യന്‍ കാണികളുടെ ആരവം കേട്ടാല്‍ നമ്മള്‍ തെറ്റിദ്ധരിക്കും. ഇടയ്ക്കിടെ ഞാന്‍ ബാത്ത്‌റൂമില്‍ കയറും. അപ്പോള്‍ ഈ ബഹളമൊന്നും കേള്‍ക്കണ്ടല്ലോ,' ജാമിസണ്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :